ഡല്‍ഹി മെട്രോയില്‍ കുടിച്ച് ലക്കുകെട്ട രീതിയില്‍ പെരുമാറി ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മലയാളി പോലീസുകാരന്‍ നിരപരാധി

single-img
21 March 2016

Salim

ഡല്‍ഹി മെട്രോയില്‍ കുടിച്ച് ലക്കുകെട്ട് താഴെ വീണ മലയാളിയായ സലിം എന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍മീഡിയ ആവോളം ആസ്വദിച്ച ഒന്നായിരുന്നു. എന്നാല്‍ മദ്യപാനിയെന്ന് സലിമിനെ മുദ്ര കുത്തിയ മസാഷ്യല്‍ മീഡിയകഹക്ക് അത് തിരുത്തിപ്പറയേണ്ടി വന്നിരിക്കുന്നു. അന്ന് മെട്രോയില്‍ സലീം ലെക്ക്‌കെട്ട് പെരുമാറിയത് മദ്യപിച്ചതിനാല്‍ അല്ല. മൂന്ന് വര്‍ഷം മുമ്പ് കടുത്ത സ്‌ട്രോക്ക് വന്ന അദ്ദേഹത്തിന് ശരീരത്തിന് തളര്‍ച്ചയുണ്ടെന്നും മുഖപേശികള്‍ കോടിപ്പോയതിനാല്‍ സംസാരവൈകല്യമുണ്ടെന്നും, അത്തരത്തില്‍ ശാരിരകമായി അവശനായ ഒരാളെയാണ് അന്ന് മദ്യപാനിയായി മുദ്രകുത്തിയത്.

2015 ആഗസ്ത് 19നാണ് സലിമിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ആ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സലിമിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വാര്‍ത്തയറിഞ്ഞ ഭാര്യയ്ക്ക് ഹൃദ്രോഗമുണ്ടാകുകയും ഒരു നിത്യരോഗിയായി മാറുകയും ചെയ്തു. തുടര്‍ന്ന് തനിക്കെതിരെ നടപടിയെടുത്തതിനെതിരെ സലിം പരാതി നില്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കടുത്ത പക്ഷാഘാതബാധിതനായ വ്യക്തിയാണ് സലിമെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് സലിമിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസ്സിയോട് താന്‍ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാല്‍ ക്ഷീണം മൂലം കാല്‍ ഉറയ്ക്കാതെ പോയതാണെന്ന് കേണപേക്ഷിച്ച് പറഞ്ഞതാണെന്നും എന്നാല്‍ അന്ന് അദ്ദേഹമത് ചെവിക്കൊണ്ടില്ലെന്നും സലീം പറയുന്നു. ദേശീയ മാധ്യമങ്ങള്‍ സലീമിന്റെ മെട്രോയിലെ പെരുമാറ്റം വലിയ വാര്‍ത്യാക്കിയെങ്കിലും ജോലിയില്‍ തിരിച്ചെടുത്ത വിവരം ഒരു മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സലിം.