344 മരുന്നുകളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ

single-img
21 March 2016

parasetamol-obat-yang-bikin-sakit

344 മരുന്നുകളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ. മരുന്നുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിനെ 30 ഓളം മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി സ്റ്റേ.

കഴിഞ്ഞ ദിവസമാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ പോലും മരുന്ന് നല്‍കരുതെന്നും വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇവ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അസിലോഫെനക്, പാരസെറ്റമോള്‍, റാബിപ്രൈസോള്‍ എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍, സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളും നിരോധിച്ചവയിലുണ്ട്. വിവിധ തരം പനികള്‍ക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നു സംയുക്തങ്ങളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു.