പറയാനും ചിന്തിക്കാനും വിശ്വസിക്കാനും പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ശശിതരൂര്‍ എം.പി

single-img
21 March 2016

For Banner on the new site

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയത നിര്‍ണയിക്കരുതെന്നും സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കേണ്ട കടമ ജനാധിപത്യ രാജ്യത്തെ പൗരന്‍മാര്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും എല്ലാവരും ഇത് പറയണമെന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് പറയണം, ചിന്തിക്കണം, വിശ്വസിക്കണം എന്നതിനെ കുറിച്ച് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൃഷ്ണനും കനയ്യ കുമാറും ഉള്‍പ്പെടുന്നതാകണം ഇന്ത്യ. ഭാരതത്തിന്റെ പാരമ്പര്യം സംരക്ഷിച്ച് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണം. വിവിധ മതങ്ങളെയും ആശയങ്ങളും സ്വീകരിച്ചാണ് ഇന്ത്യ വളര്‍ന്നത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ തുടങ്ങിയവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ത്യ- അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.