ചങ്ങനാശ്ശേരി : പുസ്തകങ്ങൾ മിഴി തുറക്കട്ടെ….ലോക വായനാ ദിനത്തിൽ  അടച്ചുപൂട്ടൽ ഭീക്ഷണി നേരിടുന്ന തുരുത്തി ഗവഃ എൽ പി സ്ക്കൂളിന് അക്ഷരവെളിച്ചം  പകരാൻ SFI.

single-img
20 March 2016

5454d806-35c7-4c40-bf19-72d98ea146e9

കേരളത്തിലെ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീക്ഷണി നേരിടുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചുക്കൊണ്ടിരിക്കുന്ന അവസരത്തിൽ പരിതാപകരമായ പരിതസ്ഥിതികളിൽ കുഴയുന്ന തുരുത്തി ഗവ.എല്‍.പി.സ്കൂളിന് കൈത്താങ്ങാകാൻ SFI ചങ്ങനാശ്ശേരി ഏരിയാ കമ്മററി മുമ്പിട്ടിറങ്ങിയിരിക്കുകയാണ്. ഇതിൻറെ ഭാഗമായി “പുസ്തകങ്ങള്‍ മിഴി തുറക്കട്ടെ – പൊതുവിദ്യാഭ്യാസത്തിന് വെളിച്ചമായി” എന്ന മുദ്രാവാക്യമുയര്‍ത്തി SFI സ്കൂളിന് ലൈബ്രറി നിര്‍മിച്ച് നല്‍കുകയാണ്. “അക്ഷരവെളിച്ചം” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെഭാഗമായി ഏകദേശം 1500ഓളം പുസ്തകങ്ങളാണ് സമാഹരിച്ചു നൽകുന്നത്.

പ്രദേശത്തെ പിന്നോക്ക കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആശ്രയമായ ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വളരെ ശോചനീയ അവസ്ഥയിലാണുള്ളത്. സൗകര്യക്കുറവകള്‍ക്കുപുറമേ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില സാമൂഹ്യശക്തികളുടെ നിരന്തര ഇടപെടലുകളും സമ്മര്‍ദം ചെലുത്തലുകളും ഈ സ്കൂളിനെ തകര്‍ത്തുകൊണ്ട് ഇരിക്കുകയാണ്.ഈ അവസരത്തിലാണ് സഹായഹസ്തവുയായി SFI രംഗത്തെത്തിയിട്ടുള്ളത്.

ജൂണ്‍ 20 തിങ്കളാഴ്ച രാവിലെ 10ന് SFI സംസ്ഥാന  പ്രസിഡണ്ട് സ.ജെയ്ക്ക്.സി.തോമസ്‌ പരിപാടി ഉദഘാടനം ചെയ്യും.

”കേരള സമൂഹത്തിന് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവയാണ് നമ്മുടെ പൊതുവിദ്യാലയങ്ങള്‍.വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കേണ്ടത് ഈ മേഖലയെ കച്ചവടക്കണ്ണോടുകൂടി മാത്രം കാണുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ ആവിശ്യമാണ്.
എന്നാല്‍ ഇത്തരം കുത്സിതനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുംപൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.അതിനാലാണ് SFI ഇങ്ങനെ ഒരു ഉദ്യമം ഏറ്റെടുക്കുന്നത്.