തമ്മില്‍ തല്ലിയാല്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും മനസിലാക്കണമെന്ന് എ.കെ. ആന്റണി

single-img
19 March 2016

AK Antony--621x414

കോണ്‍ഗ്രസ് നേതൃത്വത്തിന് തലമുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. തമ്മില്‍ തല്ലിയാല്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും മനസിലാക്കണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസിന്റെ വിജയ മന്ത്രം ഐക്യവും നല്ല സ്ഥാനാര്‍ഥികളുമാണെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഐക്യമില്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും കെട്ടിപ്പിടിച്ചുള്ള ഫോട്ടോ കൊണ്ടോ പ്രസ്താവന കൊണ്ടോ ഐക്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാണ് വേണ്ടതെന്നും എ.കെ. ആന്റണി പറഞ്ഞു. ഈ സമയതത്ും പാര്‍ട്ടിയില്‍ പരസ്യ വിവാദങ്ങള്‍ അവസാനിക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് എ.കെ.ആന്റണിയും പ്രസ്താവനയുമായി എത്തിയത്.

ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ഥിയാണ് ഇന്ന് പ്രധാനം. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ പാടില്ലെന്ന മനസോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മറ്റ് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമെന്നു തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമിച്ചെത്തുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലും പല സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുന്ന കാലമാണെന്നും അദ്ദേഹം ഓറണമ്മിപ്പിച്ചു.