മിസ്ഡ്‌കോളുകളില്‍ തുടങ്ങുന്ന പ്രണയങ്ങളില്‍ കുടുങ്ങി ചതിക്കപ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നതായി സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍

single-img
19 March 2016

senkumar

മിസ്ഡകോളില്‍ തുടങ്ങുന്ന പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നതായി സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം മിസ്ഡ്‌കോള്‍ പ്രണയത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയ വീട്ടമ്മമാരുടെ കേസുകള്‍ 575 എണ്ണമാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാ കമ്മീഷനും കോളേജ് വിമന്‍സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്ലും ചേര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍സംഘടിപ്പിച്ച ലിംഗസമത്വവും സൈബര്‍ നിയമ ബോധവല്‍ക്കരണവും എന്ന സെമിനാര്‍ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ തട്ടിപ്പിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് വീട്ടമ്മമാരും യുവാക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്രായത്തില്‍ തന്നെ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ നമ്മുടെ നാട്ടില്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ കബളിക്കപ്പെടുന്നത് വീട്ടമ്മമാരാണെന്നും അദ്ദേഹം പറഞ്ഞു.