കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എക്കെതിരെ വിരാട് കോഹ്ലി

single-img
19 March 2016

Virat Consumer psyche Kohli

മിണ്ടാപ്രാണിയായ കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എയുടെ നടപടി ഞെട്ടിക്കുന്നതും വെറിപ്പുളവാക്കുന്നതുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോഹ്ലി. കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എക്കെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നതിന്റെ പിന്നാലെയാണ് കോഹ്ലിയും എത്തിയത്.

എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കൊഹ്ലി, ശക്തിമാന്‍ എന്ന കുതിരയ്ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ഉപനായകന്റെ പ്രതികരണം.

ബിജെപി എംഎല്‍എ ഗണേഷ് ജോഷിയാണ് സമരത്തിനിടെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. തിങ്കളാഴ്ച നടന്ന ബിജെപി മാര്‍ച്ചിനിടെയാണ് എംഎല്‍എ കുതിരയെ അക്രമിച്ചത്. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി ഗണേഷ് ജോഷിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.