നാനൂറ് സ്ത്രീ തൊഴിലാളികള്‍ കൈകോര്‍ത്തിറങ്ങിയപ്പോള്‍ തിരിച്ചുകിട്ടയത് നാടിന് ആശ്രയമായ ജലാശയത്തെ

single-img
18 March 2016

kasargod-400-ladies.jpg.image.784.410

അവര്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ തിരിച്ചുകിട്ടയത് കാടുപിടിച്ച് ഓര്‍മ്മകളിലേക്ക് ഓടിയൊളിക്കാന്‍ ശ്രമിച്ച ഒരു ജലാശയത്തെ. നാനൂറ് സ്ത്രീ തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൈകോര്‍ത്തു പിടിച്ചാണ് ചെറുവത്തൂരിലെ മയിച്ച വളവിലെ കാടുപിച്ച ജലാശയം തിരിച്ചുപിടിച്ചത്.

കഠിനമായ വേനലും വെയിലും അവഗണിച്ച് ഒരാഴ്ചയോളമുള്ള നിരന്തരമായ കഠിനാധ്വാനതത്തിലൂടെയാണ് സ്ത്രീകള്‍ നാടിനുപകരിക്കുന്ന ഈ നല്ല പ്രവൃത്തി നടത്തിയത്. മയിച്ചയില്‍ അടുത്ത മാസം മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന വയനാട്ടുകുലവന്‍ ദൈവംകെട്ട് ഉല്‍സവത്തിനാവശ്യമായ വെള്ളം ശേഖരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി അവര്‍ നടപ്പിലാക്കിയത്.

ഉത്സവത്തിനു ശേഷം വേനല്‍ കടുക്കുന്ന വേളയില്‍ വെള്ളം നാടിനും ഉപകരിക്കുമെന്ന് മുന്‍കരുതലും നാട്ടുകാര്‍ക്കുണ്ട്. ഉല്‍സവത്തിന്റെ ഭാഗമായി രൂപീകരിച്ച ജലവിതരണ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.