മരണം കൊണ്ടുപോയ പ്രതിഭയുടെ അവസാന ചിത്രം ‘യാത്ര ചോദിക്കാതെ’ തിയേറ്ററുകളിലേക്ക്

single-img
18 March 2016

kalabhavan Mani

കലാഭവന്‍ മണിയുടെ അവസാന ചിത്രം തിയേറ്ററുകളിലേക്ക്. അനീഷ് വര്‍മ്മ സംവിധാനം ചെയ്ത യാത്ര ചോദിക്കാതെ എന്ന ചിത്രമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. യാത്ര ചോദിക്കാതെ കടന്നുപോയ പ്രതിഭയുടെ അവസാന ചിത്രവും അതേ പേരിലായത് തികച്ചും യാദൃശ്ചികമാകാം.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തിലൂടെ ഒരുപക്ഷേ കലാഭവന്‍ മണിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ അനീഷ് വര്‍മ്മ പറയുന്നു. സിനിമയുടെ പ്രിവ്യൂ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ മൂലം സാധിച്ചിരുന്നില്ല. അവിചാരിതമായി കടന്നുവന്ന അദ്ദേഹത്തിന്റെ മരണം അതൊരു ദുഃഖമായി തന്നെ നില്‍ക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

കുട്ടനാട്ടുകാരനായ ബാലന്‍ എന്ന കര്‍ഷകനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.