പശു ജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെ

single-img
17 March 2016

N. S. Madhavan_0

പശു ജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് ബന്യാമിനെ പരിഹസിച്ച മേജര്‍ രവിയ്ക്ക് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ മറുപടി.

ദുര്‍ഗാദേവിയെ ആക്ഷേപിച്ചു എന്ന ആരോപണത്തില്‍ ഏഷ്യാനെറ്റ് അവതാരിക സിന്ധുസൂര്യകുമാറിനെ മേജര്‍ രവി അവഹേളിച്ചതിനെ തുടര്‍ന്ന് മേജര്‍ രവിക്കെതിരെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നത്. ജെഎന്‍യു വിഷയത്തിലടക്കം മോഹല്‍ലാല്‍ സ്വീകരിച്ച നിലപാടിനെ ഉദ്ധരിച്ചായിരുന്നു മേജര്‍ രവിക്കെതിരെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നത്. മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്നും മേജര്‍ രവിയെ സ്വയം തെറ്റിദ്ധരിക്കപ്പെട്ട ഒരു സംവിധായകനായാണ് കാണുന്നതെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു.

ലെഫ്റ്റനന്റ് കേണല്‍ സ്ഥാനമൊക്കെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാലിന്റെ ഇത്തരം ബ്ലോഗുകളെന്നും ബെന്യാമിന്‍ കുറ്റപ്പെടുത്തിയിരുന്നു. തുര്‍ന്ന് ബെന്യാമിനെ അറിയില്ലെന്ന പരിഹാസവുമായി മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ബെന്യാമിന്‍ ആരെണെന്ന് പോലും എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ു.