നാടിന് അപമാനകരമായതൊന്നും നേതാക്കന്‍മാരായവര്‍ ചെയ്യാന്‍ പാടില്ലെന്ന് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഗദീഷ്

single-img
17 March 2016

17-1458182786-03-1456982534-11-1455187958-jagatheesh

സിനിമാ നടന്‍ ജഗദീഷ് പത്തനാപുരം മണ്ഡലത്തില്‍ സജീവമായി തുടങ്ങി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളറിയില്ലെന്ന പ്രസ്താവനയുമായി എതിരാളിയും സഹപ്രവര്‍ത്തകനുമായ എംഎല്‍എ ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്താണ് ജഗദീഷ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

നാടിന് അപമാനകരമായതൊന്നും നേതാക്കന്‍മാരായവര്‍ ചെയ്യാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. സ്‌കൂള്‍ പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ജഗദീഷ് എത്തുന്നുണ്ട്. സിനിമാ നടന്‍മാര്‍ തമ്മിലുള്ള മികച്ചൊരു പോരാട്ടമാണ് പത്തനാപുരത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.