കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചവനെ തിരിച്ചറിഞ്ഞാല്‍ അവനെ വീട്ടില്‍ കയറി തല്ലുമെന്ന് തരികിട സാബു

single-img
17 March 2016

sabu

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചവനെ തിരിച്ചറിഞ്ഞാല്‍ അവനെ വീട്ടില്‍ കയറി തല്ലുമെന്ന് തരികിട സാബു. എന്റെ കയ്യില്‍ ഈ വ്യാജ വാര്‍ത്ത ചമച്ചവനെ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും. അതിനു പിന്നാലെ വരുന്ന കേസൊക്കെ ഞാന്‍ ഏറ്റേടുത്തോളാം: സാബു പറയുന്നു.

മിക്കവാറും ദുബായില്‍ നിന്നോ മറ്റോ ആയിരിക്കും ഈ വആര്‍ത്ത വന്നിട്ടുണ്ടാകുകയെന്നും ഇതു സംബന്ധിച്ച് ഒരുപാട് വിളികള്‍ ദുബായില്‍ നിന്നും വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവശന തിരിച്ചറിഞ്ഞാല്‍ ഞാന്‍ അവനെ വീട്ടില്‍ കയറി തല്ലും. എന്നിട്ടേ പൊലീസിന് കൈമാറൂ. ഒരാള്‍ക്കും ഇനി ഇത്തരം പേരുദോഷം ഉണ്ടാവരുതെന്നുഒം സാബു പറഞ്ഞു.

നടന്‍ കലാഭവന്‍ മണിയുടെ മരണം നടനും അവതാരകനുമായ സാബു നല്‍കിയ മദ്യം കഴിച്ചാണെന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സാബു ഒളിവിലാണെന്ന തരത്തില്‍ ഒരു ചാനലിന്റെ പേരിലാണ് വ്യാജ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ചാനല്‍ അത് നിഷേധിച്ചിരുന്നു. മാത്രമല്ല വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവര്‍ സൈബര്‍ സെല്ലിന് പരാതി കൊടുത്തിട്ടുശണ്ടന്നും സാബു പറഞ്ഞു. സാബുവും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

കലാഭവന്‍ മണി മരിച്ചതിന്റെ തലേ ദിവസം സാബു അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നും എന്നാല്‍ താന്‍ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ലെന്നും സാബു പറഞ്ഞു. തന്റെ മുന്നില്‍ വച്ച് മണി മദ്യപിച്ചിട്ടില്ല. പിറ്റേ ദിവസം മാര്‍ ഇവാനിയസ് കോളജില്‍ ഒരു പരിപാടിയുള്ളതിനാല്‍ താന്‍ 11 മണിയോടെ അവിടെ നിന്നും പോന്നുവെന്നും അതിനുശേഷവും ജാഫര്‍ ഇടുക്കിയുള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നുവെന്നും സാബു പറഞ്ഞു.