എല്ലാ വിവാദങ്ങള്‍ക്കും മുപടി ഒരു പുഞ്ചിരിയുമായി മോഹന്‍ലാല്‍

single-img
17 March 2016

Mohanlal

എല്ലാ വിവാദങ്ങള്‍ക്കും മുറപടിയുമായി മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞാന്‍ എല്ലാത്തിനെയും പുഞ്ചിരിയോടെ കാണുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ള ചിരിക്കുന്ന ചിത്രത്തിനൊപ്പം മോഹന്‍ലാല തന്റെ പുതിയ പോസ്റ്റ് ചെയ്തിരിക്കുന്നത്് എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ പുഞ്ചിരിയെന്ന് ആരാധകരും കരുതുന്നു.

കുറച്ച് ദിവസങ്ങളായി മോഹന്‍ലാല്‍ വിവാദങ്ങളുടെ നടുവിലായിരുന്നു. ബ്ലോഗെഴുത്തില്‍ തുടങ്ങി കലാഭവന്‍ മണിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ടും മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വിവാദങ്ങളെയെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മാത്രം നോക്കി കാണാനാണ് ഇഷ്ടപ്പെടുന്നതെന്നുള്ള സൂചനയാണ് മോഹന്‍ലാലല്‍ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

വിവാദങ്ങളെല്ലാം ഉയര്‍ന്നിട്ടും പരസ്യമായി ഒരു പ്രതികരണത്തിനും ലാല്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല എന്നതും സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു.