കാന്‍സര്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും സൗജന്യയാത്രയൊരുക്കി നെടുപുഴ – തൃശൂര്‍ റൂട്ടിലോടുന്ന സിസി ട്രാന്‍സ്‌പോര്‍ട്ടള ബസ്

single-img
17 March 2016

Karunya Yathraകാന്‍സര്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും സൗജന്യയാത്രയൊരുക്കി നെടുപുഴ – തൃശൂര്‍ റൂട്ടിലോടുന്ന സിസി ട്രാന്‍സ്‌പോര്‍ട്ടള ബസ്. കാന്‍സര്‍ രോഗികള്‍ക്കും വൃക്കരോഗികള്‍ക്കും ഇതിനായി ബസ് അധികൃതര്‍ പ്രത്യേക പാസ് തയാറാക്കിയിട്ടുണ്ട്.

നെടുപുഴ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയും സിസി ട്രാന്‍സ്‌പോര്‍ട്ട് ബസ് ഉടമയും സംയുക്തമായാണ് ബസില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് സൗജന്യയാത്ര ഉറപ്പുവരുത്തിയത്. ബസ് കണ്ടക്ടറെ ആവശ്യക്കാര്‍ സമീപിച്ചാല്‍ പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ന് സിസി ട്രാന്‍സ്‌പോര്‍ട്ടിന്റെ മൂന്നു ബസുകളില്‍നിന്നു ലഭിച്ച വരുമാനം കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്കായി വിനിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

സിസി ബസ് മാന്‍ജ്‌മെന്റിന്റെ ഈ മനുഷ്യ സ്‌നേഹ പദ്ധതി പദ്ധതി ഉദ്ഘാടനം നെടുപുഴ കൗണ്‍സിലര്‍ ഷീബ പോള്‍സണ്‍ നിര്‍വ്വഹിച്ചു. ജോര്‍ദാനിയ ധ്യാനകേന്ദ്രത്തിലെ മദര്‍ സുപ്പീരിയര്‍ സൗജന്യ പാസ് വിതരണം നടത്തി.