പി.രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയില്‍ പ്രകടനം;കൊല്ലത്തും കായംകുളത്തും പോസ്റ്റര്‍;

single-img
17 March 2016

cpm flag_1സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനം. രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെമ്പാടും പോസ്റ്റര്‍ പ്രചരണവും നടക്കുന്നുണ്ട്. സിപിഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് തൃപ്പൂണിത്തുറയിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പോസ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രാജീവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് എടുത്തത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കെയാണ് രാജീവിനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.

അതേസമയം സി.പി.എം ജില്ലാകമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്കെതിരെ കായംകുളത്ത് പോസ്റ്ററുകള്‍. സി.പി.എം നിശ്ചയിച്ച സ്ഥാനാര്‍ഥി രജനിക്കെതിരേയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. രജനിയെ കായംകുളത്തിന് വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ജി.സുധാകരന്‍ എം.എല്‍.എക്കെതിരേയും പോസ്റ്ററില്‍ രൂക്ഷവിമര്‍ശമുണ്ട്. സിപിഎമ്മിനെ ബി.ഡി.ജെ.എസിന് അടിയറ വയ്ക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. എല്‍.ഡി.എഫ് അനുഭാവികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.