സര്‍ക്കാരിനെതിരായ സമരത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കുതിരയ്ക്ക് ശുശ്രൂഷയും സ്‌നേഹവും നല്‍കി പോലീസുകാര്‍

single-img
16 March 2016

941081_934321703354354_1037692007307994535_n

സര്‍ക്കാരിനെതിരായ സമരത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുന്നു. പ്രതിപക്ഷ എം.എല്‍.എമാരും മൃഗസ്‌നേഹികളും എം.എല്‍.എയുടെ ക്രൂരതയ്‌ക്കെതിരെ ശക്തിമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നുകഴിഞ്ഞു.

എന്നാല്‍ പ്രകടനത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞ് ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി രംഗത്ത് വന്നിട്ടുണ്ട്. എം.എല്‍.എ, കുതിരയുടെ കാല് തല്ലിയൊടിക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും താന്‍ പങ്കെടുത്തില്ലെന്ന് വിചിത്ര വാദമാണ് എം.എല്‍.എ ഉയര്‍ത്തുന്നത്.

ബ്രൗണ്‍ നിറത്തിലുള്ള ജാക്കറ്റും സണ്‍ഗ്ലാസും ധരിച്ചാണ് എം.എല്‍.എ കുതിരയെ ക്രൂരമായി തല്ലിയത്. താന്‍ ബ്രൗണ്‍ ജാക്കറ്റാണ് അന്ന് ധരിച്ചതെന്ന് സമ്മതിച്ച എം.എല്‍.എ പക്ഷേ സമരത്ില്‍ പങ്കെടുത്ത കാര്യവും കുതിരയെ തല്ലിയ കാര്യവും സമ്മതിക്കുന്നില്ല. ഒരു ദിവസം മുഴുവന്‍ കുതിരയ്ക്ക് വെള്ളം കൊടുക്കാതിരുന്നതിനാലാണ് കുതിര തളര്‍ന്നു വീണതെന്ന് കഴിഞ്ഞ ദിവസം എം.എല്‍.എ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ മാര്‍ച്ച് സെക്രട്ടിറിയേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോഴാണ് എം.എല്‍.എ അതിക്രമണം കാട്ടിയത്.