ആര്‍.എസ്.എസ് കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് പാന്റ് ധരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം തന്റെ ഭാര്യയാണെന്ന് ലാലു പ്രസാദ് യാദവ്

single-img
16 March 2016

lalu

കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചതിന്റെ കാരണം തന്റെ ഭാര്യ റാബ്രി ദേവിയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ്സുകാര്‍ക്ക് ട്രൗസറിട്ട് പൊതുസ്ഥലത്ത് വരാന്‍ നാണമില്ലേ എന്ന റാബ്രിയുടെ ചോദ്യം കേട്ട് നാണം തോന്നിയിട്ടാണ് ആര്‍.എസ്.എസ് കാക്കി ട്രൗസര്‍ ഉപേക്ഷിച്ചതെന്നാണ് ലാലു പ്രസാദ് യാദവിന്റെ വാദം. മൈക്രാ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ലാലു ഇക്കാര്യം പറഞ്ഞത്.

ആര്‍.എസ്.എസ്. സ്വയംസേവകരുടെ യൂണിഫോമില്‍ പ്രധാന ഭാഗമായ കാക്കി ട്രൗസറിനു പകരം പാന്റ്സ് ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ട്രൗസര്‍ അണിയാനുള്ള വൈമുഖ്യം ശാഖകളിലും റൂട്ട്മാര്‍ച്ചുകളിലും ചേരുന്നതില്‍ നിന്നു യുവാക്കളെ പിന്തിരിപ്പിക്കുന്നെന്ന തിരിച്ചറിവിലാണ് യൂണിഫോമില്‍ മാറ്റം വരുത്തിയത്.
ഇപ്പോഴുള്ള യൂണിഫോം 1940 മുതലാണ് ആര്‍.എസ്.എസ്. ഉപയോഗിച്ചു തുടങ്ങിയത്.

അതിനുമുമ്പ് കാക്കി നിക്കറും കാക്കി ഷര്‍ട്ടുമായിരുന്നു വേഷം. 1940 ല്‍ കാക്കി ഷര്‍ട്ടിനു പകരം വെളുത്ത ഷര്‍ട്ട് ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ യൂണിഫോമില്‍ ബ്രൗണ്‍ പാന്റിനൊപ്പം വെള്ള ഫുള്‍കൈ ഷര്‍ട്ടായിരിക്കും ഉപയോഗിക്കുക.