പാരാസെറ്റമോളിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം

single-img
16 March 2016

dolo

പാരാസെറ്റമോളിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം. സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പാരസെറ്റാമോള്‍ ഗുളികയായ ഡോളോ അടക്കമുള്ള മരുന്നുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്ലു, ഡി- കോള്‍ഡ് ടോട്ടല്‍, നാസ്വിയന്‍, സുമോ, ഓഫ്ലോക്സ്, ഗ്യാസ്ട്രോജില്‍, ചെറികോഫ്, നിമുലിഡ്, കോഫ്നില്‍, ഡോളോ, ഡെകോഫ്, ഒ-2, കുട്ടികളുടെ സിറപ്പായ ടി 98, ടെഡികോഫ് എന്നീ മരുന്നുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ചേരുവകളായ ഗുളികകളും സിറപ്പുകളുമാണ് എഫ്ഡിസി മരുന്നുകള്‍. ആരോഗ്യത്തിന് ഹാനികരമായ ഫിക്സ്ഡ് ഡോസ് കോമ്പിനേഷന്‍ ഡ്രഗ്സിന്റെ ഉല്‍പാദനവും വില്‍പനയും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ മാസം 12ന് 350ഓളം എഫ്ഡിസി മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. മരുന്നുകളുടെ ഗുണനിലവാരും കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇതിന് പുറമെ ആന്റിബയോട്ടിക്, ആന്റി ഡയബെറ്റിക് അടക്കം 500ഓളം പ്രമുഖ മരുന്നുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.