യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാലു പേര്‍ അറസ്റ്റിലായി

single-img
16 March 2016

kerala_0

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏവൂര്‍ വടക്കു സുനില്‍ഭവനം സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാലു പേര്‍ അറസ്റ്റിലായി. മുന്‍ സിപിഎം പഞ്ചായത്തംഗം പ്രകാശന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് പിടിയിലായത്.

കൂടുതല്‍ അറസ്റ്റുകള്‍ ഉടനെയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മാരകായുധങ്ങളുമായെത്തിയ സംഘം അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.