കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ നിന്നും സംവിധായകന്‍ വിനയനെ ഒഴിവാക്കിയത് നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര

single-img
16 March 2016

Mohanlal

ചാലക്കുടിയിലെ കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സംവിധായകന്‍ വിനയനെ ഒഴിവാക്കിയതെന്ന വെളിപ്പെടുത്തിലുമായി മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് സംവിധായന്‍ ബൈജു കൊട്ടാരക്കര. വിനയന്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ താന്‍ വരില്ലെന്നു മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പര്‍ താരം പറഞ്ഞതെന്നും എറണാകുളം പ്രസ്‌ക്ലബില്‍ വച്ചാണ് ബൈജു പറഞ്ഞു.

ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മോശമായി പ്രതികരിക്കുകയും, മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കുകയും ചെയ്യാത്ത സംവിധായകനു പോലും ചടങ്ങില്‍ മുന്‍നിരയില്‍ ഇടം ലഭിച്ചു എന്നും ബൈജു പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഇടപെടല്‍ നടത്തിയ സൂപ്പര്‍ താരവും മാധ്യമപ്രര്‍ത്തകയ്‌ക്കെതിരെ മോശമായി പ്രതികരിച്ച സംവിധായകനും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

മുമ്പ് വിനയനും ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിനയനെ വിളിച്ചാല്‍ പരിപാടിക്ക് വരില്ലെന്ന് ഒരു പ്രമുഖതാരം പറഞ്ഞതിനാലാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവരൊക്കെ, മരണം എല്ലാവര്‍ക്കുമുണ്ടാവുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും വിനയന്‍ സൂചിപ്പിച്ചിരുന്നു.