ലോക സാംസ്‌കരിക വിദേശ അതിഥികളെ ബീഫ് കഴിക്കുന്നതില്‍ നിന്ന് ശ്രീ ശ്രീ രവിശങ്കര്‍ വിലക്കിയിരുന്നോയെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

single-img
16 March 2016

swaroopanandസ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി ശ്രീ ശ്രീ രവിശങ്കറിനെയും ബീഫ് നിരോധനത്തെയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ച ലോകസാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ അതിഥികളെ ബീഫ് കഴിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നോ എന്ന് സ്വരൂപാനന്ദ സരസ്വതി ചോദിച്ചു.

ശ്രീ ശ്രീ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കുന്നില്ലെന്നും പകരം ആര്‍ട്ടും സംഗീതവുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റെവിടെയെങ്കിലും സമ്മേളനം നടത്തിയിരുന്നെങ്കില്‍ യമുനാ തീരത്തെ പരിസ്ഥിതി മലിനീകരണം ഒഴിവാകുമായിരുന്നെന്നും സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

നേരത്തെ ഷിര്‍ദിസായ് ബാബയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ച ആത്മീയ നേതാവാണ് സ്വാമി സ്വരൂപാനന്ദ സരസ്വതി.