ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചുറുചുറുക്കള്ളവര്‍; അവരെ പോലുള്ളവരെയാണ് അമേരിക്കയ്ക്ക് ആവശ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

single-img
16 March 2016

donald-trump-got-only-8-words-into-his-campaign-before-we-found-a-seriously-questionable-fact

യു.എസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പഠനത്തിനു ശേഷം രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്. അവരെ പോലെ ചുറുചുറുക്കുള്ളവരെയാണ് രാജ്യത്തിനു വേണ്ടതെന്നും യു.എസ് സര്‍വകലാശാലകളിലെ ഉന്നത റാങ്കുകള്‍ നേടുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ കുടിയേറ്റ വിഷയത്തില്‍ ഫോക്സ് ന്യുസിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്. യു.എസില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ സ്ഥാപിച്ച് ഭാഗധേയം നിര്‍ണയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കത്തില്‍ എച്ച്-1ബി വിസയെ എതിര്‍ത്ത ട്രംപ്, അവ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് അനുകൂലമല്ലെന്നും അവരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു.