കാട്ടുതീയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജവെമ്പാലയ്ക്ക് രക്ഷകനായി വാവ സുരേഷ്

single-img
15 March 2016

12800334_875444772581643_3126671158963541113_n

കാട്ടുതീയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജവെമ്പാലയ്ക്ക് രക്ഷകനായി വാവ സുരേഷ് എത്തി. കുളത്തൂപ്പുഴ അഞ്ചല്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍പ്പെട്ട രാജവെമ്പാല രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കേബിള്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനാകാതെ കുഴിയ്ക്കുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട പാമ്പിന്റെ കാര്യം നാട്ടുഒകാര്‍ വാവ സുരേഷിനെ അറിയിക്കുകയും സുരേഷ് എത്തി ാമ്പിനെ ചാക്കിലാക്കുകയുമായിരുന്നു.

പതിനാലടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 10 വയസ്സ് പ്രായമുള്ളതായി വാവ സുരേഷ് പറഞ്ഞു. പിടികൂടിയ പാമ്പിനെ വനപാലകര്‍ക്ക് കൈമാറി.