കാട്ടായിക്കോണത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം; തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

single-img
15 March 2016

12325922_1021923967871876_517516316_o

കാട്ടായിക്കോണത്ത് തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പരീക്ഷയെയും അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനൊടുവില്‍ മേയര്‍ പ്രശാന്തിന്റെ കോലം കത്തിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.