അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന് അഭയാര്‍ത്ഥികുട്ടികള്‍ക്ക് അധ്യാപികയായി മാറിയ ഹനന്‍ അല്‍ ഹ്രൂബിന് പത്തുലക്ഷം ഡോളറിന്റെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം

single-img
15 March 2016

Hanan

അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന് അഭയാര്‍ത്ഥികുട്ടികള്‍ക്ക് അധ്യാപികയായി മാറിയ ഹനന്‍ അല്‍ ഹ്രൂബിന് പത്തുലക്ഷം ഡോളറിന്റെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം. പലസ്തീനിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപികയായി മാറിയ ഹനന്‍ ബെത്‌ലഹേം സ്വദേശിയാണ്.

ദുബായിലായിരുന്നു പുരസ്‌കാരദാനച്ചടങ്ങ്. വര്‍ക്കി ഫൗണേ്ടഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടത്തിയത്. ദുബായിലെ മലയാളി വിദ്യാഭ്യാസ സംരംഭകനായ സണ്ണി വര്‍ക്കി തന്റെ പിതാവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അല്‍ഹ്രൂബ് ഇപ്പോള്‍ അഭയാര്‍ഥി കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുന്ന അധ്യാപികയാണ്.