പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

single-img
15 March 2016

Ganesh

പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയാണ് ലാത്തികൊണ്്ടണ്ട് കുതിരയുടെ കാല്‍ അടിച്ചൊടിച്ചത്. സൈനിക അക്കാഡമിയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരയുടെ കാല്‍ മുറിച്ചു മാറ്റേണ്്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എംഎല്‍എക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു എന്നാല്‍ കുതിരയുടെ കാല്‍ ഒടിഞ്ഞതിന് കാരണം താന്‍ അല്ലെന്നും പകല്‍സമയത്ത് പോലീസ് വെള്ളം നല്‍കാതിരുന്നതാണെന്നും എം.എല്‍.എ ഗനേണഷ് ജോഷി പറഞ്ഞു.