ലോണ്‍ മുടങ്ങിയതിനെ ട്രാക്ടര്‍ ജപ്തി ചെയ്തു; യുവകര്‍ഷകന്‍ ജീവനൊടുക്കി

single-img
14 March 2016

timthumb

തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലെ ഓരത്തൂരില്‍ ട്രാക്ടര്‍ ജപ്തി ചെയ്തതിനെ തുടര്‍ന്ന് യുകര്‍ഷകന്‍ ജീവനൊടുക്കി. കൃഷിയാവശ്യത്തിനായി വാങ്ങിയ ട്രാക്ടര്‍ ലോണ്‍ തിരിച്ചടയ്ക്കാത്തിനെത്തുടര്‍ന്ന് ജപ്തി ചെയ്തതില്‍ മനംനൊന്താണ് ഇരുപത്തിയാറുകാരനായ അറുമുഖം ജീവനൊടുക്കിയത്.

ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും രണ്ടുലക്ഷം രൂപയാണ് അറുമുഖം ലോണെടുത്തത്. ഈ തുക അടയ്ക്കാത്തതിനാലാണു ട്രാക്ടര്‍ ജപ്തി ചെയ്തത്. കൃഷി നഷ്ടം വന്നതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരിച്ചടവ് മുടങ്ങിയിരുന്നു. പക്ഷേ ഏഴു ലക്ഷം രൂപ വായ്പയെടുത്തതില്‍ അഞ്ചു ലക്ഷം രൂപ അറുമുഖം തിരിച്ചടച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

കുറച്ചുസമയം തരണമെന്നും അതിനിടയില്‍ ലോണ്‍ തിരിച്ചടയ്ക്കാമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അപേക്ഷ പരിഗണിക്കാതെ ട്രാക്ടര്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്.