പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

single-img
14 March 2016

pc

എംഎല്‍എ സ്ഥാനത്തു നിന്നും പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചതെന്നും നടപടി നിയമാനുസൃതം അല്ലെന്നും കോടതി നിരീക്ഷിച്ചു.

സ്പീക്കര്‍ അയോഗ്യനാക്കുന്നതിനു തലേദിവസം ജോര്‍ജ് രാജിക്കത്ത് നല്‍കിയത് പരിഗണിക്കാതിരുന്ന നടപടി ശരിയായില്ലെന്നും ജോര്‍ജിന്റെ ഭാഗം കൂടി കേട്ട ശേഷം സ്പീക്കര്‍ക്ക് നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്പീക്കറുടെ നടപടിയില്‍ ചട്ടവിരുദ്ധമായ ഒരുപാട് കാര്യങ്ങളുണ്‌ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജോര്‍ജിന് 2011 ജുണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇക്കാലയളവില്‍ ജോര്‍ജ് എംഎല്‍എ എന്ന നിലയില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഈ നടപടിയാണ് കോടതി ചട്ടവിരുദ്ധമെന്ന് വിലയിരുത്തിയത്.