അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി

single-img
14 March 2016

150721183714-donald-trump-large-169

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. അഞ്ചു സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന വേളയിലാണ് രണ്ടിടങ്ങളില്‍ ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. വോയോമിംഗ്, വാഷിംഗ്ടണ്‍ ഡിസി കോക്കസുകളില്‍ രണ്ടിടത്തും ട്രംപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

വിഷിംങ്ടണ്‍ ഡിസിയില്‍ മാര്‍ക്കോ റൂബിയോയും, വയോമിങ്ങില്‍ ടെഡ്ക്രൂസുമാണ് വിജയം കണ്ടെത്തിയത്. രണ്ടിടത്തും ട്രംപിന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. വാഷിങ്ടണ്‍ ഡി.സി കോക്കസില്‍ മാര്‍കോ റൂബിയോ 37.3ഉം ജോണ്‍ കാസിചിന് 35.5ഉം ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപ് 13.8 ശതമാനവുമായി മൂന്നാമനായി. നോര്‍ത്തേണ്‍ മരിയാന അയലന്‍ഡില്‍ ഡമോക്രാറ്റിക് കോക്കസില്‍ ഹലരി ക്ലിന്റണു ജയം.

നോര്‍ത്തന്‍ മരിയാന ദ്വീപിലെ ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനുനേരെ കൈയേറ്റവും നടന്നു. ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും തമ്മിലെ കൈയാങ്കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടര്‍ സ്വപന്‍ ദേബിശന പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചത്.