നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല കുങ്കുമപ്പൂവു കാണാനും ഇനി മൂന്നാറിലേക്ക് പോകാം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് നമ്മുടെ സ്വന്തം മൂന്നാറിലും പൂത്തു

single-img
14 March 2016

Kunkuma

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യജ്ഞനമെന്ന് കേള്‍വികേട്ട കുങ്കുമപ്പൂവു കാണാനും ഇനി മൂന്നാറിലേക്ക് പോകാം. കേരളത്തില്‍ കുങ്കുമപ്പൂവുള്ള രേയൊരു പ്രദേശമായിരിക്കുകയാണ് മൂന്നാറും.

കൊളുക്ക്മലയില്‍ മൂന്നാറിന്റെ കാലാവസ്ഥയുടെ സ്വഭാവം കണ്ടറിഞ്ഞ് വെറും രണ്ട് സെന്റ് സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തിലായിരുന്നു കുങ്കുമപ്പൂവിന്റെ കൃഷി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാണിജ്യമൂലമാണ് കങ്കുമച്ചെടിക്കും അതിന്റെ പൂവിനുമുള്ളത്. ഏകദേശം 6 ലക്ഷത്തോളം രൂപ ചെലവാക്കി കാശ്മീരില്‍ നിന്നുമാണ് കങ്കുമച്ചെടിയുടെ തൈകള്‍ മൂന്നാറിലെ ഫാമിലേക്ക് കൊണ്ടുവന്നത്. ശ്രദ്ധയോടെ ചെയ്ത കൃഷിക്കൊടുവില്‍ കൊളുക്ക് മലയിലെ ഫാമില്‍ കുങ്കുമം പൂവിട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫാമിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഫാമിന്റെ മാനേജര്‍ അക്‌സറാണ് കുങ്കുമപ്പൂവിന്റെ ചിത്രം പകര്‍ത്തിയത്.

കുങ്കുമച്ചെടിയുടെ പൂവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സുഗന്ധവ്യഞ്ജനത്തിന് വില ചിലപ്പോള്‍ പ്രവചനാതീതമാണ്. കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളില്‍ സുഗന്ധം പകരാനായും നിറം നല്‍കുന്നതിനായും ഉപയോഗിക്കുന്നു.