റോഡുസുരക്ഷയ്ക്കു പിന്‍ബലവുമായി ത്രീഡി ഇഫക്ടുള്ള സീബ്രാ വരകളുമായി സൗമ്യയും ശകുന്തളയും

single-img
12 March 2016

Zebra

റോഡുസുരക്ഷയ്ക്കു പിന്‍ബലവുമായി ത്രീഡി ഇഫക്ടുള്ള സീബ്രാ വരകളുമായി രണ്ടു യുവകലാകാരികള്‍. അഹമ്മദാബാദില്‍ നിന്നുള്ള സൗമ്യ പാണ്ഡ്യയും ശകുന്തള പാണ്ഡ്യയുമാണു ത്രിമാന സീബ്രാവരകള്‍ രൂപകല്‍പന ചെയ്തത്.

റോഡില്‍ ത്രീഡി സീബ്രാ വരകള്‍ പരീക്ഷിച്ച് നോക്കിയ അധികൃതര്‍ ഇത് ഉപയോഗിക്കാന്‍ അനുമതിയും നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഹൈവേകളില്‍ നിലവിലെ മാനദണ്ഡങ്ങള്‍ പാലിച്ചു ത്രിമാന രേഖകള്‍ സാധ്യമല്ല എന്നുള്ളതാണ് പ്രശ്‌നം.

ത്രിമാന സീബ്രാ വരകള്‍ കണ്ടാല്‍ ഡ്രൈവര്‍മാര്‍ക്കു ആദ്യം തോന്നുക റോഡില്‍ മാര്‍ഗതടസ്സമുള്ളതായാണ്. സ്വാഭാവികമായും വാഹനത്ിന്റെ വേഗം കുറയും. അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കു സമീപവും അപകടസാധ്യതാ മേഖലകളിലും ത്രീഡി സീബ്രാ ലൈനുകള്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.