ആളുകള്‍ തന്റെ പേര് തെറ്റിച്ച് പറയുന്നത് പുതിയ സംഭവമല്ലെന്ന് നസ്രിയ

single-img
12 March 2016

nazriya-fahadbigg

ആളുകള്‍ തന്റെ പേര് തെറ്റിച്ച് പറയുന്നത് പുതിയ സംഭവമല്ലെന്ന് നസ്രിയ. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്റെ പേര് തെറ്റിച്ച് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നസ്രിയ.

താന്‍ ഞാന്‍ വളര്‍ന്നത് ദുബൈയിലായിരുന്നുവെന്നും അതുകൊണ്ടുതന്നെ അറബിക് സ്വഭാവമുള്ള ഈ പേര് അവിടെ എല്ലാവരും കൃത്യമായിത്തന്നെ വിളിച്ചുവെന്നും നസ്രിയ പറയുന്നു. പക്ഷേ നാട്ടില്‍ വന്നപ്പോള്‍ മുതല്‍ പേര് മാറിത്തുടങ്ങുകയായിരുന്നു. ഒരു ചടങ്ങില്‍ തന്റെ പേര് വിളിച്ചത് നസ്രാണി നസീര്‍ എന്നാണെന്നും നസ്രിയ പറഞ്ഞു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യങ്ങള്‍ പറയുന്നത്. തനിക്ക് 26 വയസായിട്ട് മതി കല്യാണം എന്ന് കരുതിയിരിക്കുകയായിരുന്നുവെങ്കിലും ഫഹദിനെത്തന്നെ വേണം എന്നുള്ളതുകൊണ്ടാണ് നേരത്തേ വിവാഹം കഴിച്ചതെന്ന് നസ്രിയ പറഞ്ഞു.