പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി ഊര്‍ജ്ജം കളയാനില്ലെന്ന് സലീംകുമാര്‍
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടന്‍ സിദ്ധിഖിനായി പ്രചാരണം നടത്തുമെന്ന് നടന്‍ സലിംകുമാര്‍. എന്നാല്‍ പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി ഊര്‍ജ്ജം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുകേഷ് വിജയിക്കുമെന്നും സലിംകുമാര്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ ശക്തനായ പ്രചാരകനില്‍ ഒരാളായിരുന്നു സലീം കുമാര്‍. മുന്‍ മുഖ്യമന്ത്രി നയനാരിന്റെ ശബ്ദവുമയി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായ സലീംകുമാറിന് പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോദയിലിറങ്ങാന്‍ ഒട്ടും താല്‍പര്യവുമില്ല എന്നുള്ളതാണ് സത്യം. ജനങ്ങള്‍ക്കിടിയില്‍ രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ഉള്ളതിനാല്‍ മറ്റുള്ളവരെക്കൊണ്ട് തന്നെ കള്ളനെന്നു വിളിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് സലീംകുമാര്‍ പറയുന്നു.
കുന്നത്തുനാട്ടില്‍ കലാഭവന്‍ മണി മത്സരിച്ചിരുന്നുവെങ്കില്‍ നൂറു ശതമാനം ജയിച്ചേനെ എന്നും സലീംകുമാര്‍ പറഞ്ഞു.