ഉദ്ഘാടനത്തിനെത്തിയ സൂപ്പര്‍ താരത്തെ എല്ലാം മറന്ന് മൊബൈലില്‍ ഷൂട്ട് ചെയ്തുകൊണ്ടു നിന്നവര്‍ക്കിടയില്‍ കൂട്ടപോക്കറ്റടി
പയ്യന്നൂരില്‍ പ്രമുഖ വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സൂപ്പര്‍ താരത്തെ എല്ലാം മറന്ന് മൊബൈലില്‍ ഷൂട്ട് ചെയ്തുകൊണ്ടു നിന്നവര്‍ക്കിടയില്‍ കൂട്ടപോക്കറ്റടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നാലു പേരെ പോക്കറ്റടിച്ച വിവരമാണെങ്കിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് അറിയുന്നത്.
താരത്തെ മൊബൈല്‍ കാമറയിലാക്കാന്‍ മൊബൈലും പൊക്കിപ്പിടിച്ച് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് പോക്കറ്റടി അരങ്ങേറിയത്. കാങ്കോല്‍ സ്വദേശിയായ നൗഷാദിന്റെ 10,500 രൂപ പോക്കറ്റടിക്കാര്‍ കൊണ്ടുപോയപ്പോള്‍ പാടിച്ചാല്‍ സ്വദേശിയുടെ 50,000 രൂപയാണ് പഴ്സടക്കം നഷ്ടപ്പെട്ടത്.
ഏഴിലോട് സ്വദേശിയുടെ ഫോട്ടോയെടുത്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ട് ഓടിയെന്നു മാത്രമല്ല പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപയും എടിഎം കാര്‍ഡും നഷ്ടമായി. ഉടുമ്പുന്തലക്കാരന്റെ 2,500 രൂപയും പ്രഷറിനു കഴിക്കാനുള്ള മരുന്നുപൊതിയും പോക്കറ്റടിക്കാര്‍ കൊണ്ടുപോയി.