ട്വന്റി 20 ലോകകപ്പിനെത്തുന്ന പാക്കിസ്ഥാന്‍ ടീമിന് സുരക്ഷ ഉറപ്പുനല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കത്തയച്ചു

single-img
11 March 2016

mamata-banerjee1

ട്വന്റി 20 ലോകകപ്പിനെത്തുന്ന പാക്കിസ്ഥാന്‍ ടീമിന് സുരക്ഷ ഉറപ്പുനല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കത്തയച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് സൂചന. നേരത്തെ, ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉറപ്പുപറഞ്ഞിരുന്നു.

ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കാനിരുന്ന ധര്‍മശാലയില്‍ സുരക്ഷ കുറവാണെന്ന് ആരോപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു കത്തുനല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ധര്‍മശാലയിലെ മത്സരം കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലേക്കു മാറ്റി. ഇതിനുപിന്നാലെ ടീമിന്റെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് എഴുതിനല്‍കണമെന്ന് പാക് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

എന്നാല്‍ ഇതിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരും സംസ്ഥാന പോലീസ് മേധാവിയും കോല്‍ക്കത്തയില്‍ അഫ്രീദിയുടെ ടീമിന് സുരക്ഷ ഉറപ്പുനല്‍കി പാക് സര്‍ക്കാരിനു കത്തെഴുതിയത്.