ഏത്തപ്പഴത്തിന്റെ പേരില്‍ അടിപിടിയുണ്ടാക്കിയ രണ്ടു പോലീസുകാര്‍ ആശുപത്രിയില്‍

single-img
11 March 2016

100_4269

തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് നൈറ്റ് പട്രോളിംഗിനിടെ ഏത്തപ്പഴത്തിന്റെ പേരില്‍ അടിപിടിയുണ്്ടാക്കിയ രണ്്ടു പോലീസുകാര്‍ ആശുപത്രിയില്‍. പട്രോളിംഗിനിടെ ഒരു പോലീസുകാരന്‍ വാങ്ങിവച്ചിരുന്ന ഏത്തപ്പഴം കൂടെ ഉണ്്ടായിരുന്നയാള്‍ കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാധ, ഡ്രൈവര്‍ ശരവണന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പഴം എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്്ടുപേരും തമ്മില്‍ വാക്കേറ്റമുണ്്ടാകുകയായിരുന്നു. വാക്കേറ്റം കൈയാങ്കളിയിലേക്കു മാറിയതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്ന് ആളുകളെത്തി ഇരുവരേയും പിടിച്ചു മാറ്റി. മൂക്കില്‍നിന്നു ചോരയൊലിക്കുന്ന അവസ്ഥയിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരും തമ്മില്‍ പട്രോളിംഗിന്റെ തുടക്കം മുതല്‍ അസ്വാരസ്യങ്ങളുണ്്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിപിടിയുണ്്ടാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.