9000 കോടി വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച് മല്യ മുങ്ങിയതിനു പിറകേ 3.4 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനെ പോലീസ് തല്ലിച്ചതച്ചു

single-img
11 March 2016

Mallia

9000 കോടി വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച് മല്യ മുങ്ങിയതിനു പിറകേ 3.4 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനെ പോലീസ് തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനെയാണ് പൊലീസും വായ്പ പിരിക്കാന്‍ വന്നയാളും ചേര്‍ന്ന് തല്ലിച്ചതച്ചത്.

കാര്‍ഷികാവശ്യത്തിന് ട്രാക്ടര്‍ വാങ്ങുന്നതിന് പണം വായ്പയെടുത്ത കര്‍ഷകനെയാണ് പൊലീസ് മര്‍ദിച്ചത്. കര്‍ഷകനെ ട്രാക്ടറില്‍വച്ചും വലിച്ചിറക്കിയും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2011ല്‍ 3.4 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന്‍ പലിശയടക്കം 4.1 ലക്ഷം രൂപ ഇതിനകം അടച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിളവെടുപ്പ് നടക്കാത്തതിനാല്‍ അവസാന രണ്ടുമാസത്തെ പലിശയടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ിതിനെ തുടര്‍ന്നാണ് പോലീസും ബാങ്കുകാരും ചേര്‍ന്ന് കര്‍ഷകനെ മര്‍ദ്ദിച്ചതെന്ന് കര്‍ഷകന്‍ ജി. ബാലന്റെ ഭാര്യ പറഞ്ഞു.

കോടികള്‍ വായ്പയെടുത്ത വിജയ് മല്യ രക്ഷപെട്ടുവെന്നും ഞങ്ങളെപ്പോലുള്ള പാവങ്ങളെ മാത്രമാണ് ഇപ്പോഴും അധികൃതര്‍ പീഡിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.