നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വിശ്വ സാംസ്‌കാരിക സമ്മേളനത്തിന് ഒരുക്കിയിരിക്കുന്ന യമുനാ തീരത്തെ വേദി സുരക്ഷിതമല്ലെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്

single-img
11 March 2016

art-of-living_story_647_030916054009

ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തിന് ഒരുക്കിയിരിക്കുന്ന യമുനാ തീരത്തെ വേദി സുരക്ഷിതമല്ലെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. വിശിഷ്ടാതിഥികള്‍ക്കായി തയ്യാറാക്കിയ വേദി സുരക്ഷിതമല്ലെന്ന് നേരത്തെ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നതാണെന്നും അവര്‍ സൂചിപ്പിച്ചു. ഡല്‍ഹി പൊലീസിന് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയത്.

യമുനാ തീരത്തെ മണല്‍പ്പരപ്പിന് ഇത്രയും വലിയ സ്റ്റേജ് താങ്ങാനാവില്ലെന്നും പ്രധാനമന്ത്രിയടക്കമുളള വ്യക്തികളുടെ സുരക്ഷയ്ക്ക് ഈ വേദി ഭീഷണിയാണെന്നും കത്തില്‍ സൂചനയുണ്ട്. പ്രധാനമന്ത്രിക്കും, മറ്റ് വിശിഷ്ടാതിഥികള്‍ക്കും പ്രത്യേകം വേദി ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ഏറെ വിവാദമായ സാംസ്‌കാരിക സമ്മേളനത്തിന് ഇന്നാണ് തുടക്കമാകുന്നത്. പരിസ്ഥിതി നശിപ്പിച്ച് പരിപാടിക്ക് കൂറ്റന്‍ വേദിയൊരുക്കിയതിന് മുന്‍കൂര്‍ പിഴയായി പരിപാടി നടക്കുന്നതിന് മുന്‍പായി അഞ്ച് കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിടുകയും ഉപാധികളോടെ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല ഇതിനെതിരെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയിലില്‍ പോയാലും ഒരു പൈസ പോലും പിഴത്തുക അടയ്ക്കില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു.