ജയിലില്‍ പോയാലും പിഴയടക്കില്ലെന്ന് പറഞ്ഞത് പണം ഇല്ലാത്തതുകൊണ്ടായിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍

single-img
11 March 2016

Turning

ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നത് ഇത്രയും ഭീമമായ തുക കയ്യിലില്‍ ഇല്ലാത്തതുകൊണ്ടാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. യമുനാ നദി നികത്തിയ സംഭവത്തില്‍ അഞ്ചുകോടി രൂപ പിഴയടയ്ക്കാന്‍ നാലാഴ്ച സമയം നല്‍കണമെന്നും ആര്‍ട്ട് ഓഫ് ലിവിങ് ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ആവശ്യം ട്രൈബ്യൂണല്‍ അംഗീകരിച്ചു.

ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ ട്വിറ്ററിലൂടെ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചുകോടി രൂപ പിഴ അടയ്ക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തി.