അങ്കമാലി സീറ്റിന്റെ കാര്യത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

single-img
11 March 2016

johny-nelloor

അങ്കമാലി സീറ്റില്‍ കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേതാണെന്നും സീറ്റ് വിട്ടു നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ മാത്രമേ പങ്കെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകള്‍ വിട്ടു നല്‍കുമെന്നോ ഇല്ലെന്നോ കോണ്‍ഗ്രസ് ിതുവരേയും വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ തവണ അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് വിട്ടുനല്‍കിയെങ്കിലും ജോണി നെല്ലൂര്‍ ഇവിടെ മത്സരിച്ച് തോറ്റിരുന്നു. അതിനാല്‍ അങ്കമാലി സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ പിറവവും അങ്കമാലിയും അടക്കം നാലു സീറ്റുകള്‍ വേണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം.