മഹാരാഷ്ട്രയിലെ മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിച്ചു കളയാന്‍ രാജ് താക്കറെയുടെ ആഹ്വാനം

single-img
10 March 2016

raj-thackeray

മഹാരാഷ്ട്രയില്‍ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവ്നിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ. സംസ്ഥാനത്ത് പുതുതായി രജിസ്ട്രര്‍ ചെയ്യുന്ന മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിച്ചു കളയാനാണ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയത്.

മഹാരാഷ്ട്രയില്‍ 70,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചു നടക്കുന്ന പ്രശ്നത്തിലാണ് താക്കറെയുടെ ആഹ്വാനം. ഇവയില്‍ 70 ശതമാനത്തോളം എണ്ണത്തിന്റെ ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് മറ്റ് നാട്ടുകാര്‍ക്കാണ്. മറാത്തി ജനങ്ങള്‍ക്കാണ് ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ നല്‍കേണ്ടതെന്നും അല്ലാതെ പുറത്തുനിന്നു വന്നവര്‍ക്കല്ലെന്നുമാണ് താക്കറേയുടെ വാദം.

മറ്റ് സംസ്ഥാനക്കാര്‍ക്ക് നല്‍കുന്ന ഓട്ടോകള്‍ കണ്ടാല്‍ അവ കത്തിക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ 1190 കോടിയുടെ അഴിമതി നടത്തിയെന്നും ശിവസേനയ്ക്ക് നാട്ടുകാരോട് ആത്മാര്‍ത്ഥതയില്ലെന്നും താക്കറെ ആരോപിച്ചു.