സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ച് മരിച്ച ഡോക്ടറുടെ മകന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി

single-img
10 March 2016

smrith

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് നീതി ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ച് മരിച്ച ഡോക്ടറുടെ മകന്‍ കത്തെഴുതി. അപകടത്തിനു ശേഷം തെറ്റിച്ച് കാറിന്റെ നമ്പര്‍ പറയുന്നതിന് പൊലീസ് നിര്‍ബന്ധിച്ചുവെന്ന് കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ എഫ്ഐആര്‍ തയ്യാറാക്കിയ പൊലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് കത്തില്‍ പറയുന്നത്.

മരിച്ച ഡോക്ടര്‍ രമേശ് നാഗറിന്റെ മകന്‍ അഭിഷേക് നാഗറാണ് നീതി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയത്. ആഗ്രയിലെ യമുന എക്സ്പ്രസ് വേയില്‍ വെച്ച് മാര്‍ച്ച് അഞ്ചിന് രാത്രിയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനവ്യൂഹമാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണമെങ്കിലും മന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറല്ല അപകടമുണ്ടാക്കിയതെന്നാണ് സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചിരുന്നു.

അപകടത്തിനു ശേഷം തങ്ങള്‍ കേണപേക്ഷിച്ചിട്ടും മന്ത്രി തങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ഡോക്ടറുടെ 12 വയസുകാരി മകള്‍ സാന്‍ഡിയ വെളിപ്പെടുത്തിയിരുന്നു. മന്ത്രിയെ വ്യക്തമായി കണ്ടതായും മൊഴി നല്‍കിയിരുന്നു. എന്നാല്‍ മഥുര പൊലീസ് പിറ്റേ ദിവസം തന്നെ മന്ത്രിയുടെ വാഹനവ്യൂഹമല്ല അപകടത്തിന് പിന്നിലെന്ന് അറിയിക്കുകയായിരുന്നു.

സ്മൃതി ഇറാനിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ധര്‍ണ്ണയടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടറുടെ മകന്‍ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ പറയുന്നു. അപകടത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും ഗുരുതരമായി പരുക്കേറ്റ അച്ഛനേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളേയും കണ്ടില്ലെന്ന് നടിച്ച് മന്ത്രി ഡല്‍ഹിയിലേക്ക് പോയെന്നും കുട്ടി കത്തില്‍ പറയുന്നു.

മാത്രമല്ല താന്‍ കണ്ടിട്ട് പോലുമില്ലാത്ത വാഹനത്തിന്റെ നമ്പര്‍ പറയാന്‍ എഫ്ഐആര്‍ എടുത്തവര്‍ നിര്‍ബന്ധിക്കുകയും നമ്പര്‍ പറയാതെ കേസ് രജിസ്ടര്‍ ചെയ്യാനാവില്ലെന്നായിരുന്നു മാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തതായി കരത്തില്‍ പറയുന്നുണ്ട്.