ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ ശ്രീ ശ്രീ രവിശങ്കര്‍

single-img
10 March 2016

Turning

ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്നും ശീ ശ്രീ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴ ചുമത്തിയശേഷം ഉപാധികളോടെ അനുമതി നല്‍കിയിരുന്നു.