ആയിരും കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ സിന്‍ഡിക്കേറ്റ് ബാങ്കിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു.

single-img
9 March 2016

M_Id_478148_Syndicate_Bank

ഡല്‍ഹിയില്‍ ആയിരം കോടിയുടെ തട്ടിപ്പ് കേസില്‍ സിന്‍ഡിക്കേറ്റ് ബാങ്കിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ബാങ്കിന്റെ ശാഖകള്‍, ജീവനക്കാരുടെ വീടുകള്‍ തുടങ്ങി 10 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി.

നിലവിലില്ലാത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിന്മേല്‍ ഓവര്‍ ഡ്രാഫ്റ്റ് നല്‍കല്‍, വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടല്‍ തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുന്നത്.

സിബിഐ സംഘം ജയ്പുര്‍, ഉദയ്പുര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലടക്കം റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി വില 3.4 ശതമാനം ഇടിഞ്ഞു