സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍

single-img
9 March 2016

collector-2.jpg.image.784.410

സമൂഹത്തില്‍ സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസ് ചമയലും അത്ര നന്നല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞാണ് ജനകീയ കലക്ടര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്്

പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍ സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കലക്ടര്‍ പറയുന്നു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല എന്ന അഭിപ്രായത്തോടെയാണ് കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

കലക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങൾക്ക്‌ പരിധിയില്ല.‌ ഇത്തരം സാദ്ധ്യതകളിലേക്ക്‌ ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക്‌ കോഴിക്കോട്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. നമുക്കിത്‌ തുടരാം. ഇത്‌ എല്ലാവരോടുമായിട്ട്‌.

രണ്ടാമത്തേത്‌ ഒരു മുന്നറിയിപ്പാണു.വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്‌. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട്‌ കണ്ടാൽ പ്രതികരിക്കാത്ത, അയൽപക്കത്ത്‌ കള്ളൻ കയറിയാൽ പ്രതികരിക്കാത്ത, റോഡരികിൽ അപകടം കണ്ടാൽ ഇടപെടാത്ത ഒരു പറ്റം യുവാക്കൾ, സംസ്കാരം തകരുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണ ഒഴിച്ച്‌ ജാഗരൂകരായി പ്രതികരിക്കാൻ തക്കം നോക്കിയിരിക്കുന്നു! ഒളിഞ്ഞ്‌ നോട്ടവും നാട്ടിൽ സദാചാര ‘പോലീസ്‌’ ചമയലും നന്നല്ല. അതു വേണ്ട. കർശ്ശന നടപടിയുണ്ടാവും