അഫ്ഗാന്‍ വനിതാ ഫുട്‌ബോൾ ടീമിനു ഹിജാബ് ജഴ്സി

single-img
9 March 2016

Denmark Afghanistan Women's Soccer

അഫ്ഗാന്‍ വനിത ഫുട്‌ബോൾ ടീമിനായി പുതിയ ജഴ്സി.അഫ്ഗാന്റെ സംസ്‌കാരത്തിനും വിശ്വാസത്തിനും ചേരുന്ന രീതിയിലാണു പുതിയ ഹിജാബ് ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്.ഡാനിഷ് സ്‌പോര്‍ട്ട് വെയര്‍ കമ്പനിയായ ഹമ്മലാണ് വനിതകളുടെ ആഗ്രഹം സഫലമാക്കുന്നത്. അഫ്ഗാന്‍ പോലുള്ള പുരുഷ കേന്ദ്രീകൃത രാജ്യത്ത് വനിതകള്‍ ഫുട്‌ബോള്‍ കളിക്കുന്നത് വലിയ അളവില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

New-Afghanistan-football-shirt-with-Hijab-by-Hummelപുതിയ ജേഴ്‌സി ഹിജാബ് അടങ്ങിയതും ശരീരം മറയ്ക്കുന്ന രീതിയിലുള്ള ലെഗിന്‍സ് അടങ്ങിയതുമാണ്.പുതിയ ജഴ്സി വന്നതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും മൈതാനത്തിറങ്ങി ഫുട്‌ബോള്‍ കളിക്കാം.

നിരവധി പെണ്‍കുട്ടികള്‍ക്ക് കാല്‍പ്പന്തുകളിയുടെ ലോകത്തേക്ക് കടന്നു വരാന്‍ പുതിയ ജേഴ്‌സി പ്രചോദനമാകുമെന്ന് മുന്‍ വനിതാ ടീം ക്യാപ്ടന്‍ ഖലീദ പോപല്‍ അഭിപ്രായപ്പെട്ടു.നിലവിൽ അഫ്ഗാൻ ദേശിയ വനിതാ ടീമില്‍ കൂടുതലും അഫ്ഗാന് പുറത്തു നിന്നുള്ള വനിതകളായിരുന്നു കളിച്ചിരുന്നത്.