ബലാൽസംഗം ചെയ്തശേഷം തീവെച്ച 15കാരി മരിച്ചു.

single-img
9 March 2016

435265-burnt-fire-suicide-ablazeനോയ്ഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അക്രമി ബലാത്സംഗം ചെയ്ത് തീവെച്ച 15കാരി മരിച്ചു.ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു .

നോയ്ഡയിലെ ഗൗതം ബുദ്ധ നഗർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പുലര്‍ച്ചെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറിയ യുവാവ് ബലാല്‍സംഗം ചെയ്തതിന് ശേഷം വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.അജയ് ശർമ്മ എന്ന 18 കാരനാണു പോലീസ് പിടിയിലായത്

സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിയെ ഇയാൾ പലപ്പോഴായി മാനസിക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു