കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ബിജെപി പ്രവർത്തകനായ ‍‍ഡ്രൈവറെ വിദ്യാർഥികളുടെ മുന്നിലിട്ട് വെട്ടി

single-img
8 March 2016

 

blood-stain-zoomകണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട്‌ വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ്‌ വെട്ടേറ്റത്‌.സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണു വെട്ടിയത്.കൈകൾക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു സംഘം അക്രമികള്‍ മുഖം മൂടി ധരിച്ചെത്തി ബിജുവിനെ വെട്ടുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ആരാണ് വെട്ടിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല.