ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് രാഷ്ട്രപതി വിട്ടുനില്‍ക്കും;പരിപാടിയ്ക്കായി സൈന്യത്തെ ഉപയോഗപ്പെടുത്തി പാലം നിര്‍മ്മിച്ചതും വിവാദത്തിൽ

single-img
8 March 2016

sri-sri-world-cultural-yamuna759ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിന്‍ യമുനയുടെ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിവേണ്ടി കരസേന പാലം നിര്‍മിച്ച് നല്‍കിയത് വിവാദത്തിൽ.രണ്ടു പാലങ്ങളാണ് ആര്‍മി നിര്‍മിച്ചുനല്‍കിയത്. ദുരിതാശ്വാസ മേഖലകളിലും അടിയന്തിര സാഹചര്യങ്ങളിലും ആര്‍മിയുടെ പ്രത്യേക എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ മാതൃകയിലാണ് ശ്രീ ശ്രീ രവിശങ്കറിനുവേണ്ടയും പാലം നിര്‍മിച്ചിരിക്കുന്നത്.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ ബുള്‍ഡോസറും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് നദീതടം നിരപ്പാക്കിയാണു രവിശങ്കറിന്റെ പരിപാടിയ്ക്കായി വേദി ഒരുക്കിയത്. സ്ഥലത്തെ കൃഷിയ നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

അതേസമയം വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ നിന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്‍മാറി.പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.

യമുനയില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്താണ് പരിപാടി നടക്കുന്നത്. പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കിയാണ് യമുനയുടെ തീരത്ത് ഏക്കറുകളോളം സ്ഥലംനികത്തി ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ പരിശോധന നടത്തുകയും ചെയ്തു.

ഏതാണ്ട് 120 കോടി രൂപയുടെ പരിസ്ഥിതി നാശം പ്രദേശത്തുണ്ടാകുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പിഴ ചുതമത്തിയുള്ള ഉത്തരവ് പുറത്തുവരും എന്നാണു അറിയുന്നത്.

മാര്‍ച്ച് 11ന് ആരംഭിക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

 

[mom_video type=”youtube” id=”ZdKRScwOlKw”]