മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

single-img
8 March 2016

1c2d237c4421e0038d0f6a7067007d2d_tx600പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്‍റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്‍ താത്കാലികമായി സസ്പെന്‍റ് ചെയ്തു. നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണു നടപടി.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മെല്‍ഡോനി എന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചത്. ലോസ് ആഞ്ജലീസില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഷറപ്പോവ കുറ്റസമ്മതം നടത്തി. 2006 മുതല്‍ താന്‍ ഉപയോഗിച്ച് വരുന്ന മരുന്നാണ് മെല്‍ഡോനി. എന്നാല്‍ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ല ഈ വര്‍ഷം മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

മരുന്ന് കഴിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിച്ച രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ മാര്‍ച്ച് 12 മുതല്‍ ഷറപ്പോവയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയുകയാണെന്ന് അറിയിച്ചു.

ശാരീരികമായ ചില പ്രശ്നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു ഷറപോവ മരുന്ന് കഴിച്ചിരുന്നത്.സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുകയാണ്. പരിശോധനക്ക് വിധേയയാകണമെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചപ്പോഴാണ് മരുന്നിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതെന്നും ഷറപ്പോവ പറഞ്ഞു.

ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കരിയര്‍ തുടരാന്‍ മറ്റൊരു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഷറപ്പോവ വ്യക്തമാക്കി.